സുരേഷ് ഗോപിയെ പിന്തുണച്ചു സംസാരിച്ചു; പ്രിയ വാര്യർക്കെതിരെയും പേജില്‍ രോഷം

തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ്ഗോപിയെ പിന്തുണച്ച് പ്രചാരണത്തിനെത്തിയ നടി പ്രിയ വാര്യർക്കെതിരെ അവരുടെ സമൂഹമാധ്യമങ്ങളിലെ പേജുകളില്‍ കടുത്ത വിമര്‍ശനം. പ്രിയയുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജിലാണ് രോഷം നിറ‍ഞ്ഞ കമന്റുകൾ കുറിക്കുന്നത്. പ്രിയ വർഗീയ വാദിയാണെന്നും സംഘിയാണെന്നുമാണ് കൂടുതലുമുള്ള കമന്റുകൾ. 

തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് പ്രിയ സുരേഷ് ഗോപിക്ക് അനുകൂലമായി സംസാരിച്ചത്. ഇതേ പരിപാടിയിൽ പങ്കെടുത്ത് സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചതിന് നടൻ ബിജു മേനോനും കടുത്ത വിമര്‍ശനം നേരിടുകയാണ്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു  മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ വിമർശിച്ചും ഏതിർത്തും കമന്റുകൾ സജീവമാകുന്നത്