ചായ ചൂടാക്കി നൽകാത്തതിന് അമ്മയെ തീ കൊളുത്തി; മകൻ അറസ്റ്റിൽ

ചായ ചൂടാക്കി  നൽകാതിരുന്നതിന് അമ്മയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ മകൻ അറസ്റ്റിൽ . വെസ്റ്റ് കോമ്പാറ സ്വദേശി കയ്പുള്ളി വീട്ടിൽ ലീലയ്ക്കാണ്(53) പൊള്ളലേറ്റത്. സംഭവത്തിൽ മകൻ വിഷ്ണുവിനെ(24)  പൊലീസ് അറസ്റ്റു ചെയ്തു.വിഷുദിനത്തിൽ രാവിലെ 11നാണ് സംഭവം. വീട്ടിൽ ഇരുവരും സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നു പൊലീസ് പറഞ്ഞു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ലീല തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.