വിഷുവിനെ വരവേൽക്കാൻ കേരളം; വിഭവങ്ങൾക്ക് പൊള്ളുന്ന വില

വിഷുക്കണിയൊരുക്കാന്‍ കേരളമൊരുങ്ങി.  കണി വിഭവങ്ങള്‍ വാങ്ങാനും സദ്യയ്ക്ക് വട്ടം കൂട്ടാനും വിപണിയില്‍ നല്ല തിരക്കുണ്ട്. കോഴിക്കോട് നിന്നുള്ള വിഷുവൊരുക്കം കാണാം

കണിവെള്ളരിയ്ക്കാണ് ഇക്കുറിയും ആവശ്യക്കാരേറെ. പച്ചക്കറിയും പഴങ്ങളും വാങ്ങി വിഷുവൊരുക്കത്തിലാണ് ഏവരും. എന്നാല്‍ പൊരിവെയിലിനേക്കാള്‍ പൊള്ളിക്കുന്നത് വിലയാണ്.