ആലപ്പാട്ടെ ജനകീയസമരം 150-ാം ദിനം; പിന്തുണ അറിയിച്ച് പരിസ്ഥിതി പ്രവർത്തകരും

കരിമണല്‍ ഖനനത്തിനെതിരായ കൊല്ലം ആലപ്പാട്ടെ ജനകീയ സമരം നൂറ്റിയമ്പതു ദിവസം പിന്നിട്ടു. സമരത്തിന് പിന്തുണ അറിയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പരിസ്ഥിതി പ്രവര്‍ത്തകരാണ് നൂറ്റിയമ്പതാം ദിനം ആലപ്പാട്ട് എത്തിയത്.

അതിജീവനത്തിനായുള്ള ആലപ്പാട്ടുകാരുടെ റിലേ നിരാഹരസമരം നൂറ്റിയമ്പതു ദിവസം പിന്നിട്ടു. നദികളുടെ വീണ്ടെടുപ്പിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നല്‍കുന്ന ഡോ.രാജേന്ദ്ര സിങ്. തമഴ് കർഷക പ്രക്ഷോഭ നേതാവ് അയ്യാ കണ്ണ് അടക്കമുള്ളുവര്‍ സമരത്തിന്റെ നൂറ്റിയമ്പതാം ദിവസം ആലപ്പാട്ട് എത്തി.

കേന്ദ്രപൊതുമേഖല സ്ഥാപനമായ ഐആര്‍ഇയുടെ കരിമണല്‍ ഖനനത്തിനെതിരെയാണ് ആലപ്പാട്ടുകാരുടെ റിേല നിരാഹാരസമരം. പ്രശ്നപരിഹാരത്തിനായി വ്യവസായമന്ത്രിയുടെ സാനിധ്യത്തിലടക്കം നിരവധി ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടു. ഖനനം പൂര്‍ണമായി നിര്‍ത്താനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഖനനം പൂര്‍ണമായും അവസാനിപ്പിക്കും വരെ സമരം തുടനാരാണ് നാട്ടുകാരുടെ തീരുമാനം. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കേണ്ടെന്നും സമരസമതി തീരുമാനിച്ചിട്ടുണ്ട്.