ആലപ്പുഴയെ ‘പാട്ടി’ലാക്കി റേഡിയോ മാംഗോ പ്രക്ഷേപണം ആരംഭിച്ചു

റേഡിയോ മാംഗോ ആലപ്പുഴ നിലയം പ്രക്ഷേപണം ആരംഭിച്ചു. പാട്ടിന്റെ വരവറിയിച്ച് 'നയന്റി ടു പോയിന്റ് സെവന്‍ എക്സ്പ്രസ്' ബസ് ആലപ്പുഴയില്‍ പ്രയാണം തുടങ്ങി.

കൃത്യം 7 മണി ആലപ്പുഴയുടെ തീരം കവര്‍ന്ന് റേഡിയോ മാംഗോയുടെ സംഗീതത്തിരയെത്തി. ബീന മാത്യു തിരിതെളിച്ചാണ് പുതിയ നിലയത്തിന് തുടക്കമിട്ടത്. റേഡിയോ മാംഗോയിലൂടെ ആലപ്പുഴ ആദ്യം കേട്ടത് ചീഫ് എഡിറ്റര്‍ മാമന്‍ മാത്യുവിന്റെ സന്ദേശം. നാട്ടിലെങ്ങും പാട്ടായ വിവരമറിയിക്കാന്‍ നയന്റി ടു പോയിന്റ് സെവണ്‍  എക്സ്പ്രസും ആലപ്പുഴയില്‍ ഒാടി തുടങ്ങി . മലയാളമനോരമ കൊച്ചി  ചീഫ് ന്യൂസ് എഡിറ്റര്‍ ആര്‍ രാജീവ് ഫ്ളാഗ് ഒാഫ് ചെയ്തു

ശ്രോതാക്കൾക്കായി കൗതുകകരമായ ഒരുകൂട്ടം  മത്സരങ്ങളാണ്  നയന്റി ടു പോയിന്റ് സെവന്‍ എക്സ്പ്രസി'ൽ ഒരുക്കിയിട്ടുള്ളത്.  റേഡിയോ മാംഗോയുടെ അഞ്ചാമത്തെ സ്റ്റേഷനാണ് ആലപ്പുഴയിലേത്.