ആലപ്പുഴയിലും പാട്ടായി; റേഡിയോ മാംഗോ പ്രക്ഷേപണം നാളെ മുതൽ

ആലപ്പുഴയ്ക്ക് പാട്ടൊരുക്കി റേഡിയോ മാംഗോയുടെ പുതിയ എഫ്എം സ്റ്റേഷന്‍ നാളെ മുതല്‍ പ്രക്ഷേപണം തുടങ്ങും. 92.7 ഫ്രീക്വന്‍സിയില്‍ രാവിലെ ഏഴുമുതല്‍ പാട്ടുകളും വിനോദപരിപാടികളും കേട്ടുതുടങ്ങാം. 

നാട്ടിലെങ്ങും പാട്ടായ റേഡിയോ മാംഗോയുടെ കേരളത്തിലെ അഞ്ചാമത്തെ സ്റ്റേഷനാണ് ആലപ്പുഴയിലേത്. പാട്ടുകള്‍ക്കൊപ്പം ശ്രോതാക്കള്‍ക്കായി ഒട്ടേറെ വിനോദ പരിപരിപാടികളും പുതിയ സ്റ്റേഷന്‍ ഒരുക്കുന്നുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി  കൈനിറയെ സമ്മാനങ്ങളുമായി ‘92.7 എക്സ്പ്രസ്‘ വാഹനം ജില്ലയിലുടനീളം സഞ്ചരിക്കും.

ശ്രോതാക്കൾക്ക് വേണ്ടി കൗതുകകരമായ ഒരുകൂട്ടം മത്സരങ്ങളാണ്  ‘92.7 എക്സ്പ്രസി‘ൽ ഒരുക്കിയിട്ടുള്ളത്. പാട്ടുകളുടെ ഇടമുറിയാത്ത ഒഴുക്കാവും റേഡിയോ മാംഗോയിലൂടെ ഇനി ആലപ്പുഴ കേള്‍ക്കുക