നാട്ടിലെങ്ങും പാട്ടായി; റേഡിയോ മാംഗോയുടെ 14 വർഷങ്ങൾ; ആഘോഷം

മലയാളത്തിലെ ആദ്യ സ്വകാര്യ എഫ്എം ആയ റേഡിയോ മാംഗോ പ്രക്ഷേപണം തുടങ്ങിയിട്ട് പതിനാല് വര്‍ഷം. നാട്ടിലെങ്ങും പാട്ടിന്‍റെ മാമ്പഴ മധുരവുമായി റേഡിയോ മാംഗോ യാത്ര തുടരുകയാണ്..  14ാം പിറന്നാള്‍ ആഘോഷം കോഴിക്കോട് റേഡിയോ മാംഗോ ഓഫിസില്‍ നടന്നു.  

മലയാളിയുടെ സ്വന്തം എഫ്എമ്മിന് ഇന്ന് പതിനാലാം പിറന്നാള്‍. 2007 നവംബര്‍ 29നായിരുന്നു മലയാള മനോരമ കുടുംബത്തില്‍ നിന്നും നാട്ടിലെങ്ങും പാട്ടുമായി റേഡിയോ മാംഗോ കോഴിക്കോട് പ്രക്ഷേപണം തുടങ്ങിയത്. പിന്നീടത്  കോഴിക്കോടിന്‍റെ മധുര സംഗീതമായി.

ആസ്വാദകരുടെ കേള്‍വിശീലങ്ങളില്‍ ഇടം പിടിച്ച റേഡിയോ മാംഗോ അവരുടെ ഇഷ്ടങ്ങളിലും ഒന്നാമതെത്തി. നിപ്പയും, പ്രളയവും, കോവിഡും തുടങ്ങിയ പ്രതിസന്ധികളില്‍ മലയാളിയെ ചേര്‍ത്തു നിര്‍ത്താനും റേഡിയോ മാംഗോ മുന്നില്‍ നിന്നു. പാട്ടും വര്‍ത്തമാനവും പുത്തന്‍ചിന്തകളുമായി കേള്‍വിക്കാരിലേക്ക് റേഡിയോ മാംഗോ പറന്നുയരുകയാണ്.