പാട്ടും രുചിയും ഒരു കുടക്കീഴിൽ; റേഡിയോ മാംഗോയുടെ 'മാംഗോ വീക്കെൻഡ്' മേള

റേഡിയോ മാംഗോ മേളയിൽ സംഗീത പരിപാടികളോടൊപ്പം വ്യത്യസ്തമായ രുചി വൈവിധ്യങ്ങളുമുണ്ട്. ക്രിസ്മസിനു മുൻപുള്ള അവസാന ആഴ്ച പാട്ടും രുചികളുമായി ആഘോഷിക്കാനാണ് റേഡിയോ മാംഗോയുടെ 'മാംഗോ വീക്കെൻഡ്' മേള. യുവത്വത്തിന്റെ ഹരമായി മാറിയ ഗായകരുടെ നേതൃത്വത്തിലുള്ള ഹിറ്റ് ബാൻഡുകളുടെ റോക്സ്റ്റാർ പ്രകടനമാണ് പ്രധാന ആകർഷണം.

പഴച്ചാറുകളുടെ സ്വാദ് നൽകുന്ന ഐസ് ക്രീമുകൾ, പാനീയങ്ങൾ, ഉത്തരേന്ത്യൻ ചാട്ട്, കീമ ദോശ, ചിക്കൻ ന്യുഡിൽസ് ദോശ തുടങ്ങിയവയുമായി പ്രമുഖ ഹോട്ടൽ ശൃംഖലകളും പാചക സ്ഥാപനങ്ങളും മേളയിലുണ്ട്. മാംഗോ വീക്കെൻഡ് മേള മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിനിമാ താരം രചന നാരായണൻകുട്ടി മുഖ്യാതിഥിയായിരുന്നു. പ്രവേശന ടിക്കറ്റുകൾ ബുക്ക് മൈ ഷോ ആപ്പിൽ നിന്നും മലയാള മനോരമ എന്റെ ഡീലിൽ നിന്നും വാങ്ങാം. പാലസ് മൈതാനത്തിനു സമീപവും ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കും. റേഡിയോ മാംഗോ പരിപാടികളിലെ ചോദ്യങ്ങൾക്ക് ശരിയുത്തരം പറയുന്ന ശോത്രാക്കളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കു സമ്മാനമായും ടിക്കറ്റ് ലഭിക്കും.