പ്രളയം ജീവിതമാര്‍ഗം തകര്‍ത്തു; അധികൃതരുടെ അവഗണനയിൽ ഒരുകുടുംബം

‌‌പ്രളയകാലത്ത് കുത്തിയൊലിച്ചെത്തിയ വെള്ളം ജീവിതമാര്‍ഗം തകര്‍ത്തിട്ടും അധികൃതരില്‍ നിന്ന് സഹായം ലഭിക്കാതെ ഒരുകുടുംബം. പത്തനംതിട്ട മണ്ണടിയിലെ വിധവയായ ലളിതയുടെ കുടുംബത്തിനാണ് ഈ ദുര്‍ഗതി. റോഡരികിലെ ഓടയിലെ വെളളം വീട്ടുവളപ്പിലേക്ക് ഔഴുകുന്നത് കാട്ടി പലപ്രാവശ്യം പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ല എന്നാണ് ആരോപണം.

റോഡരുകിലെ ഓടയിലെ വെള്ളമാണ് വീടിനോട് ചേര്‍ന്നുനിര്‍മിച്ച കലുങ്കിനടിയിലൂടെ ചുവരിനോട് ചേര്‍ന്ന് വീട്ടുവളപ്പിലൂടെ ഒഴുകുന്നത്. ഇതിനാല്‍ പലപ്പോഴും പരിസരം മാലിന്യം കൊണ്ട് നിറയുന്നു. കഴിഞ്ഞ പ്രളയകാലത്താണ് ഇവരുടെ പെട്ടിക്കട ഒലിച്ചുപോയത്.

റോഡിന്റെ പുനരുദ്ധാരണ സമയത്ത് ഓട തിരിച്ചുവിട്ടതാണ് മലിനജലം വീട്ടിലേക്കൊഴുകാന്‍ ഇടയാക്കിയതെന്നാണ് ഇവരുടെ പരാതി. നിര്‍മാണത്തിലെ അശാസ്ത്രീയതയും കാരണമായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പലപ്രാവശ്യം അധികൃതര്‍ക്കുമുന്നിലെത്തിയെങ്കലും പരിഹരിക്കപ്പെട്ടില്ലെന്നും ആരോപിക്കുന്നു.