ലാത്്വിയന്‍ യുവതി കൊല്ലപ്പെട്ട കേസ്; കുറ്റംപത്രം വൈകിയെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത്

കോവളത്ത് കൊല്ലപ്പെട്ട ലാത്്വിയന്‍ യുവതിയുടെ കേസില്‍ പൊലീസ് സമയബന്ധിതമായി കുറ്റംപത്രം നല്‍കിയില്ലെന്ന് കാണിച്ച്  സഹോദരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

കോവളത്ത് കൊല്ലപ്പെട്ട ലാത്്വിയന്‍ യുവതിയുടെ കേസില്‍ പൊലീസ് സമയബന്ധിതമായി കുറ്റംപത്രം നല്‍കിയില്ലെന്ന് കാണിച്ച്  സഹോദരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം നല്‍കാത്തതിനാല്‍ പ്രതികള്‍ ജയിലിന് പുറത്താണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നിയമനടപടികള്‍ക്ക് വേഗത്തിലാക്കണമെന്ന്  കൊല്ലപ്പെട്ട യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. 

കൊലക്ക് ഉത്തരവാദികളായവര്‍സ്വതന്ത്രരായി നടക്കുന്നുവെന്നത് സഹിക്കാവുന്നതിനുമപ്പുറമാണെന്നാണ് ലാത്്വിയന്‍ യുവതിയുടെ സഹോദരി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍പറയുന്നത്. നിയമ നടപടികള്‍ക്ക് കാലതാമസമുണ്ടാകുമെന്ന് അറിയാവുന്നതിനാള്‍  ഇത്രയും നാള്‍നീതിക്കായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.  നീതിക്കുവേണ്ടി ഇനിയും കാത്തിരിക്കാനാവില്ല. 2018 മാര്‍ച്ച് 14നാണ് ലാത്വിയന്‍ യുവതിയെ കോവളം തീരത്തു നിന്ന് കാണാതായത്. ഏപ്രില്‍ 20 ന് അവരുടെ ശരീരം കോവളത്തിനടുത്ത് പനത്തുറയിലെ  കുറ്റിക്കാട്ടില്‍കണ്ടെത്തി. ദാരുണമായി പീഡിപ്പിച്ചശേഷം കൊലചെയ്തതാണെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രദേശവാസികളായ രണ്ടുപേരെ അറസ്റ്റുചെയ്തു. പക്ഷെ 90 ദിവസം കഴിഞ്ഞും പൊലീസ് കുറ്റപത്രം നല്‍കാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. സമയബന്ധിതമായി പൊലീസ് പ്രവര്‍ത്തിച്ചിരന്നെങ്കില്‍കോടതി പ്രതികള്‍ക്ക്  ജാമ്യം നല്‍കില്ലായിരുന്നുവെന്ന് കാണിച്ചാണ് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഒരുവര്‍ഷം കഴിഞ്ഞിട്ടും വിചാരണപോലും ആരംഭിച്ചിച്ചില്ല.  ഐര്‍ലണ്ടില്‍നിന്ന് എഡിജിപി മനോജ് എബ്രഹാമുമായും അഭിഭാഷകനുമായും കേസിനെ കുറിച്ച് സംസാരിച്ചിരുന്നു.  മുഖ്യമന്ത്രി ഇടപെട്ട് പ്രത്യേക കോടതി രൂപീകരിക്കണെന്നും കത്ത് പറയുന്നു. ക്രൂരമായ കൊലചെയ്യപ്പെട്ട മൂത്ത സഹോദരിക്കും ഇതെതുടര്‍ന്ന് ഹൃദയംതകര്‍ന്ന കുടുംബത്തിനും നീതികിട്ടിയേമതിയാകൂ എന്ന വാക്കുകളോടെയാണ് കത്ത് അവസാനിക്കുന്നത്.