മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ ഡയറി, ഫുഡ് ടെക്നോളജി പഠന കേന്ദ്രം

തൃശൂര്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ ഡയറി, ഫുഡ് ടെക്നോളജി പഠന കേന്ദ്രത്തിന് പുതിയ സമുച്ചയം സജ്ജമായി. ഇരുപത്തിനാലു കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഈ കേന്ദ്രത്തിന് ധവള വിപ്ലവത്തിന്റെ സൂത്രധാരന്‍ ഡോ.വര്‍ഗീസ് കുര്യന്റെ പേരിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സമുച്ചയം ഉദ്ഘാടനം ചെയ്യും. 

കേരളത്തില്‍ ഇരുപത്തിയഞ്ചു വര്‍ഷമായി ഡയറി ടെക്നോളജി മേഖലയില്‍ ഈ സ്ഥാപനമുണ്ട്. ക്ഷീര സംസ്ക്കരണ രംഗത്തെ അത്യാധുനിക സൗകര്യങ്ങളുള്ള കോളജ്. പാല്‍ സംസ്ക്കരണത്തിനു വേണ്ട എല്ലാ സംവിധാനവും ലഭ്യം. പാല്‍ അനുബന്ധ ഉല്‍പന്നങ്ങള്‍ വ്യവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനും ഈ ക്യാംപസില്‍ കഴിയും. ഈ സൗകര്യങ്ങള്‍ കുറേക്കൂടി മെച്ചപ്പെടുത്തിയാണ് പുതിയ സമുച്ചയം നിര്‍മിച്ചത്. ഇന്ത്യന്‍ ക്ഷീരമേഖലയിലെ വിപ്ലവകാരി ഡോ.വര്‍ഗീസ് കുര്യന്റെ പേരാണ് പുതിയ സമുച്ചയത്തിന് നല്‍കിയിട്ടുള്ളത്. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ക്കായി മികച്ച ക്രമീരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സര്‍വകലാശാലയിലെ ഫാമുകളില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലും ശുദ്ധീകരിച്ച ശേഷം നാട്ടുകാര്‍ക്ക് വില്‍ക്കുന്നുണ്ട്. ഇതിനു പുറമെ, വ്യവസായ സംരംഭകര്‍ക്കായി നിരവധി പരിശീലന പരിപാടികളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. പാലിന്റെ ഗുണനിലവാരം പരിശോധിക്കാനും പൊതുജനങ്ങള്‍ക്ക് ഇവിടെ സൗകര്യമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിനുള്ള സൗകര്യങ്ങള്‍ കൂടി ഭാവിയില്‍ ഇവിടെയുണ്ടാകും.

MORE IN KERALA