മനോരമ ക്വിസ് ചലഞ്ചിന് ഇന്നുതുടക്കം; ദിവസവും 1000 രൂപ വീതം സമ്മാനം

മലയാള മനോരമ  വായനക്കാര്‍ക്ക്  ദിവസവും സമ്മാനവുമായി   മനോരമ ക്വിസ്  ചാലഞ്ചിന് ഇന്നു തുടക്കം. എന്നും രാത്രി 8.55നു മലയാള മനോരമ ആപ്പില്‍ അതതു ദിവസത്തെ  വാർത്തകളെ അടിസ്ഥാനമാക്കി 10 ചോദ്യങ്ങളാണുണ്ടാവുക. പരമാവധി പോയിന്റ് നേടുന്ന 10 പേർക്കു ദിവസവും 1000 രൂപ വീതം സമ്മാനം ലഭിക്കും.  ഓരോമാസവും ഉയര്‍ന്ന സ്കോർ ലഭിക്കുന്ന അഞ്ചു  പേർക്ക് 5000 രൂപ വീതം മെഗാപ്രൈസ് ലഭിക്കും.  മലയാള മനോരമ  ആപ്പിന്റെ ഹോം പേജിൽ കാണുന്ന എംക്യു ബാനറിൽ ക്ലിക് ചെയ്ത് പേരും ഇ–മെയിലും ഇന്ത്യയിലെ മൊബൈൽ നമ്പരും നൽകി ലോഗിൻ ചെയ്താണു മത്സരത്തിൽ പങ്കെടുക്കേണ്ടത്.