300 രൂപയുടെ മീനിന് 250 തരാമെന്ന് പറയുന്നവർ ഒാര്‍ക്കണം; പൃഥി പറയുന്നു: വിഡിയോ

കേരളം മുങ്ങിപ്പോയ ഒാർമ ഒരു വയസിനോട് അടുക്കുമ്പോഴാണ് മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ 2018 പുരസ്കാരം മൽസ്യത്തൊഴിലാളികൾക്ക് സമ്മാനിച്ചത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടനും നിർമാതാവും സംവിധായകനുമായ പൃഥി‌രാജാണ് പുരസ്കാരം സമ്മാനിച്ചത്. മൽസ്യത്തൊഴിലാളികൾ തിരഞ്ഞെടുത്ത പ്രതിനിധികളായി പത്തുപേർ വേദിയിലെത്തി പുരസ്കാരം പൃഥിയിൽ നിന്നും ഏറ്റുവാങ്ങി. ഇതിനൊപ്പം പൃഥി പറഞ്ഞ വാക്കുകൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ൈവറലാണ്.

‘ദൈവങ്ങൾ മനുഷ്യർക്കുള്ളിലാണ് എന്ന് പഠിപ്പിച്ച ഒരു സംസ്കാരമാണ് നമ്മുടേത്. എന്നാൽ ഇൗ പ്രളയം നമ്മളെ പഠിപ്പിച്ചു. ദൈവങ്ങൾ നമുക്ക് ഇടയിലുമുണ്ടെന്ന്. അതാണ് ഇൗ മൽസ്യത്തൊഴിലാളികൾ. നമ്മുടെ വീട്ടിലേക്ക് 300 രൂപയുടെ മീൻ വാങ്ങിയിട്ട്. അതിന് 250 രൂപ തരാം എന്ന് വിലപേശുമ്പോൾ ഒന്നോർക്കണം. ഒരു വർഷം മുൻപ് എന്റെ ബോട്ടിൽ കയറാൻ ഒരാൾക്ക് 500 രൂപ എന്ന് ഒരു മൽസ്യത്തൊഴിലാളിയും നമ്മളോട് പറഞ്ഞില്ല എന്നോർക്കണം.’ പൃഥിരാജ് പറഞ്ഞു.

മൽസ്യത്തൊഴിലാളികളും പൊള്ളുന്ന അനുഭവങ്ങളും പരിഭവങ്ങളും പങ്കുവച്ച ന്യൂസ് മേക്കർ പുരസ്കാരച്ചടങ്ങ് ഇന്ന് രാത്രി 9 മണിക്ക് മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്യും. വിഡിയോ കാണാം.