പാലരുവിയിൽ നീരൊഴുക്ക് കുറയുന്നു; താല്‍കാലികമായി അടയ്ക്കും

വേനലിന് മുന്‍പേ വെള്ളച്ചാട്ടങ്ങളില്‍ നീരൊഴുക്ക് കുറയുന്നു. കാട്ടുതീ സാധ്യത കണിക്കിലെടുത്ത് പാലരുവി വെള്ളച്ചാട്ടം ചൊവ്വാഴ്ച്ച മുതല്‍ താല്‍കാലികായി അടയ്ക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു.

  

ആര്‍ത്തലച്ച് ഒഴുകിയിരുന്ന പാലരുവിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയണ്.  നീരൊഴുക്ക് ഏറെക്കുറെ നിലച്ചിരിക്കുന്നു. എങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ആളുകളാണ് പ്രതിദിനം ഇവിടേക്ക് എത്തുന്നത്. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച്ച മുതല്‍ സന്ദര്‍ശര്‍ക്ക് താല്‍കാലികമായി വിലക്ക് ഏര്‍പ്പെടുത്താന്‍ വനംവകുപ്പ് തീരുമാനിച്ചത്.

ഇനി അടുത്ത മഴക്കാലത്തോടുകൂടി മാത്രമേ പാലരുവി ഇക്കോടൂറിസം സെന്ററിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുകയുള്ളു.