മലയാളമനോരമ ‘എഴുത്തുപുര’ മാധ്യമശിൽപ്പശാലയ്ക്ക് തുടക്കം

പുതുകാലത്തെ മാധ്യമപ്രവര്‍ത്തനം പരിചയപ്പെടുത്തി മലയാള മനോരമയുടെ എഴുത്തുപുര മാധ്യമശില്‍പശാലക്ക് മലപ്പുറം നിലമ്പൂരില്‍ തുടക്കമായി. സംസ്ഥാനത്തു നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ഥികളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്.

ഗൂഗിള്‍ സര്‍ച്ചില്‍ വിരലോടിച്ചാല്‍ എന്തു വിവരവും മൊബൈല്‍ ഫോളില്‍ തെളിയുന്ന കാലത്തും സ്വയം പഠിക്കേണ്ടതിന്റേയും ഒാര്‍ത്തിരിക്കേണ്ടതിന്റേയും പ്രധാന്യമായിരുന്നു ആദ്യപാഠം. നമ്മുടെ വിവേകവും ഒാര്‍മശക്തിയും ആധുനിക സാങ്കേതിക വിദ്യകള്‍ക്ക് മുന്‍പില്‍ അടിയറവ് വക്കരുതെന്ന് ഒാര്‍മപ്പെടുത്തി. ഒാര്‍ത്തുവച്ച കാര്യങ്ങള്‍ യഥാസമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ് മാധ്യമപ്രവര്‍ത്തകന്റെ മികവെന്ന് മലയാള മനോരമ മുന്‍ എഡിറ്റോറിയില്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു.

ദൃശ്യമാധ്യമം, എഫ്.എം റേഡിയോ, ഇന്‍ഫോഗ്രാഫിക്സ്, സമൂഹമാധ്യമങ്ങള്‍ എന്നിവയേക്കുറിച്ചും ക്ലാസുകള്‍ നടന്നു. മലയാള മനോരമ സീനിയര്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറമാണ് ക്യാംപ് ഡയറക്ടര്‍. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാംപില്‍ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.