പത്തനംതിട്ടയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം

പത്തനംതിട്ടയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. നഗരത്തില്‍ കടകമ്പോളങ്ങള്‍ തുറന്നില്ല. കെ.എസ്.ആര്‍ടി.സി ബസുകളും സര്‍വീസ് നടത്തിയില്ല. ശബരിമല തീര്‍ഥാടകന്റെ മരണത്തില്‍ ദുരൂഹത അരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍ നടത്തിയത്.

പന്തളം സ്വദേശിയായ തീര്‍ഥാടകന്‍ ശിവദാസന്റെ മരണണത്തില്‍  ദുരൂഹത ആരോപിച്ചാണ് ബി.ജെ.പി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സുരക്ഷാപ്രശ്നങ്ങള്‍മുന്‍നിര്‍ത്തി കെ.എസ്.ആര്‍.ടിസര്‍വീസ് നടത്തിയില്ല. സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ജില്ലവഴി കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകളെ ഹര്‍ത്താല്‍ ബാധിച്ചില്ല. പരുമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ മാസം 18 മുതല്‍ കാണാതായ ശിവദാസന്റെ മൃതദേഹം ഇന്നലെയാണ്  പമ്പ  കമ്പകത്തുംവളവില്‍  കണ്ടെത്തിയത്.    ശബരിമല ദര്‍ശനത്തിന്  വരുംവഴി അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പൊലീസ് പറയുന്നത്. ശിവദാസന്റെ  മരണം നിലയ്ക്കലിലുണ്ടായ പൊലീസ് നടപടിയിലാണെന്നായിരുന്നു ബി.ജെ.പി ആരോപണം.