ബ്രൂവറികള്‍ അനുവദിച്ചതിൽ പാര്‍ട്ടിക്ക് പരാതിയില്ല; കൊടിയേരി

സംസ്ഥാനത്ത് ബ്രൂവറികള്‍ അനുവദിച്ച നടപടിയില്‍ പാര്‍ട്ടിക്ക് പരാതിയില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിേയരി ബാലകൃഷ്ണന്‍. തനിക്കോ ഓഫീസിനോ വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണനും വ്യക്തമാക്കി. ബ്രൂവറി പ്രശ്നത്തില്‍ പ്രതിപക്ഷ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ തീരുമാനിച്ചു.

ബ്രൂവറികള്‍ അനുവദിച്ചതില്‍ മന്ത്രി ടി.പി.രാമകൃഷ്ണനും അദ്ദേഹത്തിന്റെ ഓഫീസിനും ക്ലീന്‍ചിറ്റു നല്‍കുകയാണ് കോടിയേരി ബാലകൃഷ്ണന്‍. ഒരുതരത്തിലുള്ള വീഴ്ചയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. എല്ലാ ഫയലുകളും പാര്‍ട്ടി പരിശോധിച്ചല്ല തീരുമാനമെടുക്കുക.

ബ്രൂവറികള്‍ അനുവദിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് കോടിേയരിയും ടി.പി.രാമകൃഷ്ണനും നല്‍കുന്ന സൂചന. അപേക്ഷകള്‍ പരിഗണിക്കാന്‍ പ്രത്യേക സമിതിയെന്ന നിര്‍ദേശത്തിന് രാവിലെ ചേര്‍ന്ന സംസ്ഥാനസെക്രട്ടേറിയറ്റ് അനുമതി നല്‍കുകയും ചെയ്തു.