അന്ന് നിറഞ്ഞൊഴുകി, ഇന്ന് വറ്റിവരണ്ട് ഇരിട്ടി പുഴ

പ്രളയകാലത്ത് കരകവിഞ്ഞൊഴുകിയ കണ്ണൂര്‍ ഇരിട്ടി പുഴ വറ്റിവരളുന്നു. നവംബര്‍മാസത്തില്‍ അടച്ചിരുന്ന പഴശി അണക്കെട്ടിന്റെ ഷട്ടറുകള്‍ ‌നേരത്തെ താഴ്ത്തിയിട്ടും ജലനിരപ്പ് ഉയരാത്തത് ആശങ്കയ്ക്ക് ഇടനല്‍കുന്നു. 

പതിനാറ് ഷട്ടറുകളില്‍ പന്ത്രണ്ടും താഴ്ത്തി കഴിഞ്ഞു. എന്നിട്ടും പുഴയില്‍ വെള്ളം ഉയരുന്നില്ല. സാധാരണ നവംബര്‍മാസത്തിലെ രണ്ടാംവരാത്തിലാണ് ഷട്ടറുകള്‍ അടയക്കാറ്. കണ്ണൂര്‍ കോര്‍പറേഷന്‍ ഉള്‍പ്പടെ ജില്ലയിലെ പ്രധാന സ്ഥലങ്ങളിലേക്കെല്ലാം കുടിവെള്ളം പമ്പ് ചെയ്യുന്ന പദ്ധതികളെല്ലാം ഈ പുഴയിലാണ്. ജലനിരപ്പ് ഉയര്‍ന്നില്ലെങ്കില്‍ കുടിവെള്ള വിതരണത്തെ ബാധിക്കും. 

അമ്പതിലേറെ സ്ഥലങ്ങളില്‍നിന്നാണ് ചെറുതും വലുതുമായ ഉരുളുകള്‍ പൊട്ടി ഇരിട്ടിപുഴയിലേക്ക് ഒഴുകിയെത്തിയത്. മഴമാറിയതോടെ നീരൊഴുക്ക് കുറഞ്ഞു. ഇനി തുലാമഴമാത്രമാണ് ഏക പ്രതീക്ഷ.