കേരളത്തിനു കൈത്താങ്ങായി കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റ്

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിനു കൈത്താങ്ങായി കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റ്. അവശ്യസാധനങ്ങളടങ്ങുന്ന രണ്ട് കണ്ടെയ്നറുകളാണ് കൊല്‍ക്കത്തയില്‍ നിന്ന് കടല്‍ മാര്‍ഗം കൊച്ചിയിലെത്തിയത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കുള്ള സാധനങ്ങള്‍ കൊണ്ടുപോയ കണ്ടെയ്നറുകള്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഫ്ലാഗ് ഓഫ് ചെയ്തു.

മരുന്നും, വസ്ത്രങ്ങളുമടക്കമുള്ള ആവശ്യ സാധനങ്ങളുടെ കലവറയുമായാണ് രണ്ട് കണ്ടെയ്നറുകള്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ സമ്മാനം കൊച്ചിയില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എ വി രമണ തുടങ്ങിയവര്‍ സ്വീകരിച്ചു. പ്രളയത്തില്‍ ഉപജീവനമാര്‍ഗങ്ങള്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് പുതിയൊരൂ ജീവിതം കെട്ടിപ്പടുക്കാന്‍ സഹായമെത്തിച്ച കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന് നന്ദി പറഞ്ഞ കണ്ണന്താനം. വരും ദിവസങ്ങളില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് കൂടുതല്‍ സഹായങ്ങളെത്തിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അഭ്യര്‍ഥിച്ചു.

കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കുള്ള വസ്തുക്കള്‍ കൊണ്ടുപോയ കണ്ടെയ്നറുകള്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഫ്ലാഗ് ഓഫ് ചെയ്തു.