ഈ ജിമ്മില്‍ ആരോഗ്യമല്ല, നന്‍മ പൂത്ത കാലം; കളക്ഷന്‍ സെന്‍ററായ ജിംനേഷ്യം

മസില്‍ പെരുപ്പിക്കാനുള്ള കേന്ദ്രമാണ് ജിമ്മുകള്‍. സ്വന്തം ആരോഗ്യം നോക്കി ആളുകള്‍ ഒത്തുകൂടന്ന സ്ഥലം. എന്നാല്‍ ഈ പ്രളയകാലത്ത് ജിമ്മിന് അവധി നല്‍കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായവരെ പരിചയപ്പെടാം. കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫിറ്റ്നസ് ഗ്രൂപ്പാണ് വര്‍ക്ക് ഔട്ടുകള്‍ക്ക് അവധി നല്‍കി ദുരിതബാധിതര്‍ക്ക് വേണ്ടി ഇറങ്ങിയത്.

പ്രളയം കൊല്ലം നഗരത്തെ ബാധിച്ചില്ലെങ്കിലും ഇവര്‍ മറ്റു സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നീങ്ങുകയായിരുന്നു. ജിമ്മിലെത്തുന്ന കസ്റ്റമേഴ്സിൽ നിന്നും സ്വന്തമായും പണം സ്വരൂപിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയത്. ഹെല്‍ത്ത് ക്ലബ് ഉടമ സിബു വൈഷ്ണവ്, ട്രയിനര്‍മാരായ സജിത്ത്, ജാക്സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവര്‍ ക്യാംപുകളിലേക്ക് പോയത്. ജിമ്മിലെ ട്രഡ്മില്ലുകളും മെഷീനുകളും എല്ലാം മാറ്റി വെച്ച് അവിടെ ദുരിതബാധിതര്‍ക്കുള്ള സാധനങ്ങളാല്‍ നിറച്ചു.

ക്യാംപുകള്‍ സന്ദര്‍ശിച്ച് അവിടുത്ത പ്രശ്നങ്ങളെപ്പറ്റി ജാക്സണ്‍ നല്‍കിയ ഫെയ്സ്ബുക്ക് വിഡിയോകള്‍ മനോരമ ന്യൂസിലൂടെ സംപ്രേഷണം ചെയ്തിരുന്നു. ഓണത്തിന് ദുരിതബാധിതരുടെ വീടുകളിലെത്തിയാണ് ഇവര്‍ കിറ്റുകള്‍ വിതരണം ചെയ്തത്.

MORE IN KERALA