എ.ഡി.ജി.പിയുടെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്കർക്കെതിരെ നൽകിയത് വ്യാജ പരാതി

എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്കർക്കെതിരെ നൽകിയത് വ്യാജ പരാതിയെന്ന് തെളിയുന്നു. പരുക്കേറ്റത് പൊലീസ് ജീപ്പിടിച്ചെന്നാണ് പൊലീസിന് നൽകിയ മൊഴിയെങ്കിൽ ഓട്ടോയിടിച്ചെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. പൊരുത്തക്കേട് വ്യക്തമാക്കുന്ന രേഖകൾ മനോരമ ന്യൂസിന്. പരാതി പൊളിയുമെന്ന് ഉറപ്പായതോടെ മുൻകൂർ ജാമ്യത്തിനും ശ്രമം തുടങ്ങി.

സുദേഷ് കുമാറിന്റെ മകളുടെ മർദനമേറ്റ് ഗവാസ്കർ അശുപത്രിയിലായി മണിക്കൂറുകൾ കഴിഞ്ഞായിരുന്നു എ.ഡി.ജി.പിയുടെ മകൾ പരാതി നൽകിയതും ചികിത്സ തേടിയതും. കേസിൽ നിന്ന് രക്ഷപെടാനുള്ള കള്ള പരാതിയായിരുന്നു ഇതെന്ന് വ്യക്തമാവുകയാണ്.  ഏറ്റവും ആദ്യം വനിത സി.ഐക്ക് നൽകിയ മൊഴിയുടെ പകർപ്പാണിത്.  ഗവാസ്കർ മോശമായി പെരുമാറിയപ്പോൾ പൊലീസ് ജീപ്പിൽ നിന്നിറങ്ങി. അപ്പോൾ വേഗത്തിൽ മുന്നോടെടുത്ത ജീപ്പിന്റെ ടയർ ഇടത് കാലിൽ കയറി പരുക്കേറ്റന്നാണ് ഇതിൽ പറയുന്നത്. ഇനി ആശുപത്രി രേഖ നോക്കാം. ഓട്ടോറിക്ഷയിടിച്ചെന്നാണ് ഇവിടെ പറഞ്ഞത്. ഇത് സ്ഥിരീകരിച്ചും പരുക്ക് ഗുരുതരമല്ലെന്നും കാണിച്ച് ചികിത്സിച്ച ഡോക്ടറും ക്രൈംബ്രാഞ്ചിന് മൊഴി നൽകി. വ്യാജ പരാതിയുടെ തെളിവുകൾ പുറത്ത് വന്നതോടെ സുദേഷ് കുമാറിന്റെയും മകളുടെയും ഭാര്യയുടെയും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. എന്നാൽ ഇതുവരെയും എ.ഡി.ജി.പി അതിന് തയാറായിട്ടില്ല. പരാതി വ്യാജമെന്ന് തെളിഞ്ഞാൽ എ.ഡി.ജി.പിയുടെ മകൾക്കെതിരെ മറ്റൊരു rകന് കൂടി യെടുക്കാൻ നിയമമുണ്ട്. ഇതാടെയാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ സുരേഷ് കുമാർ അഭിഭാഷകരെ കണ്ടത്. ഉടൻ ജാമ്യാപേക്ഷ നൽകണ്ടന്ന് നിയമോപദ്ദെശം ലഭിച്ചന്നാണ് സൂചന.