റമസാനിലെ ആദ്യ വെള്ളിയാഴ്ചയിൽ പള്ളികളിൽ വൻതിരക്ക്

റമസാനിലെ ആദ്യവെള്ളിയാഴ്ചയില്‍ പള്ളികളില്‍ വന്‍ തിരക്ക്. മിക്കയിടങ്ങളിലും നമസ്കാരം റോഡുകളില്‍ വരെ നടന്നു. ദൈവത്തെ ഭയന്ന് ജീവിക്കാന്‍ ഖുതുബയില്‍ ഇമാമുമാര്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് വെള്ളിയാഴ്ച. മാസങ്ങളില്‍ ഏറ്റവും നല്ലത് റമസാനും. .നോമ്പ് തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ വെള്ളിയാഴ്ചയാതിന്റെ സന്തോഷത്തിലാണ് വിശ്വാസി സമൂഹം. നേരത്തെ തന്നെ പള്ളികളിലെത്തിയവര്‍ ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനകളിലും മുഴുകി. ജുമുഅ നമസ്കാരത്തിന് പള്ളികള്‍ നിറഞ്ഞു കവിഞ്ഞു. ആദ്യത്തെ പത്തുദിവസങ്ങളില്‍ രണ്ടു വെള്ളിയാഴ്ചകള്‍ ഒന്നിച്ചുവരുന്നുെവന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

വിശ്വാസിയെ സംബന്ധിച്ച് കാരുണ്യവര്‍ഷത്തിന്റേതാണ് റമസാന്റെ ആദ്യ പത്ത് ദിവസങ്ങള്‍. ദൈവരക്ഷയ്ക്കായുള്ള പ്രാര്‍ഥനകളില്‍ മുഴുകുകയാണ് മുസ്്ലിം സമൂഹം