റമസാൻ ഒന്ന് നാളെ; വ്രതശുദ്ധിയുടെ നാളുകളിലേക്ക് വിശ്വാസികൾ

കേരളത്തില്‍ റംസാന്‍ വ്രതത്തിന്  വ്യാഴാഴ്ച തുടക്കമാവും. മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കിയതിന് േശഷമേ നോമ്പ് തുടങ്ങൂവെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.  ഇനിയുള്ള ഒരു മാസക്കാലം മുസ്്ലിം വിശ്വാസികള്‍ക്ക് ആത്മസംസ്കരണത്തിന്റെ നാളുകളാണ്

ശരീരത്തിനുള്ള ആരാധനയാണ് വിശ്വാസികള്‍ക്ക് വ്രതം. ഉമിനീരിറക്കാത്ത കാഠിന്യങ്ങളുടെ പകലുകള്‍. പ്രാര്‍ഥനയില്‍ ഉരുകുന്ന മനസുകളുടെ നിവേദനം. ചെയ്തുകൂട്ടിയ പാപങ്ങള്‍ തപം ചെയ്ത് ഉരുക്കികളയാനാണ് ഇസ്്ലാം വിശ്വാസിയോട് കല്‍പിക്കുന്നത്. റംസാനാവട്ടെ ഇതിന് ശ്രഷ്ഠമായ മാസവും പള്ളികളും  വീടുകളും ഖുറാന്‍ പരായണത്താല്‍ മുഖരിതമാകുന്നതും പതിവ്. ഖുറാനിലെ 144 അധ്യായങ്ങളും പാരായണം ചെയ്ത്  തീര്‍ക്കാനാണ് ഈകാലയളവില്‍  ഓരോ വിശ്വാസിയുടെയും ശ്രമം. ജീവിത സമ്പാദ്യത്തെ പാപമുക്തമാക്കാനുള്ള സക്കാത്തും റംസാനിലാണ്.സമ്പത്തിന്റെ നിശ്ചിത ശതമാനം  പാവങ്ങള്‍ക്ക് എത്തിക്കുന്നതാണ് സക്കാത്ത്. ഇതര മതസ്ഥരെ കൂടി ഉള്‍പെടുത്തിയുള്ള ഇഫ്താറുകളും പതിവ് .അങ്ങിനെ നോമ്പുകാലം വലിയ മതസൗഹാര്‍ദത്തിന്റെ കാലം കൂടിയാണ്.