സിവില്‍പൊലീസ് പരീക്ഷകളില്‍ വ്യാപക കോപ്പിയടിയെന്ന് പരാതി

പബ്ലിക്ക് സര്‍വിസ് കമ്മിഷന്റെ സിവില്‍പൊലീസ് പരീക്ഷകളില്‍ വ്യാപക കോപ്പിയടിയെന്ന് പരാതി. മേയ് 26ന് നടക്കുന്ന സിവില്‍ പൊലീസ് ഒാഫീസര്‍ പരീക്ഷയിലും ഇതിന് വഴിയൊരുങ്ങുന്നു. ഹാള്‍ടിക്കറ്റ് അടുപ്പിച്ച് എടുക്കുന്നവര്‍ക്ക് ഒരേ പരീക്ഷാ കേന്ദ്രവും അടുത്ത രജിസ്റ്റര്‍ നമ്പറും കിട്ടുതോടെ കോപ്പിയടിക്ക് കളമൊരുങ്ങുന്നുവെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. 

ഫയര്‍മാന്‍പരീക്ഷയെ സംബന്ധിച്ചാണ് കോപ്പിയടി വ്യാപകമാകുന്നു എന്ന പരാതി ആദ്യമായി ഉയര്‍ന്നത്. ഒരേസമയം അപേക്ഷിച്ച്, ഒരേ കേന്ദ്രവും അടുത്തടുത്തുള്ള രജിസ്റ്റര്‍ നമ്പറും തരമാക്കി, കോപ്പിയടി നടന്നു എന്ന പരാതിയാണ് ഉയര്‍ന്നത്. 2017 നവംബര്‍ 23 ന് നടന്ന പരീക്ഷക്ക് പണംവാങ്ങി കൂലിയെഴുത്തുകാരെത്തി എന്ന ഗുരുതര ആരോപണവും ഉയര്‍ന്നിട്ടുണ്ട്.  ഇവരില്‍പലരും രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് 670  ഉത്തരകടലാസുകള്‍ അസാധുവായതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. 62 പേര്‍രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തിയില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു. മാത്മല്ല അടുത്തടുത്ത രജിസ്റ്റര്‍ നമ്പറുകളുള്ളവര്‍ പരക്കെ റാങ്ക് ലിസ്റ്റില്‍ ഇടവും നേടി. ഇതെതുടര്‍ന്ന്  കര്‍ശന നടപടിയെടുത്തു എന്നാണ് പി.എസ്.സിയുടെ അവകാശവാദം. ഇത്്്സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ പ്രശ്നം തുടരുകയാണെന്ന് പിറകെ വന്ന പരീക്ഷകള്‍ തെളിയിച്ചു. എക്സൈസ് വനിതാ ഒാഫീസര്‍ ടെസ്റ്റിന് ഒരു സര്‍വര്‍വഴി ഒരുമിച്ച് അപേക്ഷിച്ചവര്‍ക്ക് അടുത്തിടുത്ത രജിസ്റ്റര്‍ നമ്പര്‍കിട്ടി.  . മേയ് 26ന് നടക്കുന്ന സിവില്‍പൊലീസ്,് ഒാഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷക്കും ഇത് തന്നെയാണ് നടക്കുകയെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരും പി.എസ്.സിയും ഇടപെടണമെന്നും ഉദ്യോഗാര്‍ഥികള്‍ , പി.എസ്.സിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.