ലൈറ്റ് മെട്രോക്കായി പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷം

കോഴിക്കോട്ടെ ലൈറ്റ് മെട്രോ പദ്ധതിയോടുള്ള അവഗണനയ്ക്കെതിരെ പ്രക്ഷോഭം ശക്തമാക്കി യുഡിഎഫ്. നഗരത്തില്‍ സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷന്‍ ചരിത്രകാരന്‍ എം. ജി. എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്തു. രണ്ടാംഘട്ട സമരത്തിന് ഈ മാസം 23ന് തുടക്കമാകും.

ലൈറ്റ് മെട്രോ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് സമരക്കാരുടെ ആരോപണം. ഇതിനെതിരെ നഗരവാസികള്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് ആഹ്വാനം. ഈ മാസം 23 ന് നടക്കുന്ന ഉപവാസ സമരത്തോടെ രണ്ടാം ഘട്ട പ്രക്ഷോഭത്തിന് തുടക്കമാകും. 

 എം.കെ. മുനീര്‍ എം. എല്‍.എ, കെ. രാഘവന്‍ എം.പി., സംവിധായകന്‍ വി.എം. വിനു എന്നിവരടക്കമുള്ളവര്‍ കണ്‍വന്‍ഷനെത്തിയിരുന്നു. ഭാവി സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി എംജിഎസ് ചെയര്‍മാനായ കമ്മറ്റിയും രൂപീകരിച്ചു.