അമ്മയെ കൊന്ന് കത്തിച്ച മകനെതിരെ പൊലീസിന്റെ മൂന്നാംമുറ

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയെ കൊന്ന് കത്തിച്ച കേസില്‍ അറസ്റ്റിലായ മകനെ പൊലീസ് മൂന്നാം മുറയ്ക്ക് ഇരയാക്കിയെന്ന് ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട്.  ചോദ്യം ചെയ്യലിനിടെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചെന്നും ഈര്‍ക്കില്‍ പ്രയോഗം നടത്തിയെന്നുമാണ് ജയില്‍ ഡി.ജി.പി ആർ ശ്രീലേഖയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ നടപടിക്കായി റിപ്പോര്‍ട്ട്  ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.

പേരൂർക്കടയ്ക്ക് സമീപം അമ്പലമുക്കിലാണ് മനുഷ്യമനസാക്ഷിയെ പിടിച്ചുകുലുക്കിയ കൊലപാതകം അരങ്ങേറിയത്. അന്വേഷണത്തിന്റെ ഭാഗമായി ഡിസംബര്‍ 26ന് അക്ഷയെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനിടെ  ഒരു ദിവസം മുഴുവന്‍  ക്രൂരമായി മര്‍ദിച്ചെന്നാണ്  ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്. പലതവണ ചോദ്യം ചെയ്തിട്ടും സഹകരിക്കാതിരുന്ന അക്ഷയിനെ  തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് കയ്യിലും കാലിലും മര്‍ദിച്ചു. 

പേരൂര്‍ക്കടയ്ക്ക് സമീപം അമ്പലമുക്കില്‍ വീട്ടമ്മയായ ദീപയെ കൊന്നകേസിലെ പ്രതിയാണ് മകനും എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ അക്ഷയ്. അന്വേഷണത്തിന്റെ ഭാഗമായി ഡിസംബര്‍ 26ന് അക്ഷയെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനിടെ  ഒരു ദിവസം മുഴുവന്‍  ക്രൂരമായി മര്‍ദിച്ചെന്നാണ്  ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്. പലതവണ ചോദ്യം ചെയ്തിട്ടും സഹകരിക്കാതിരുന്ന അക്ഷയിയെ  തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് കയ്യിലും കാലിലും മര്‍ദിച്ചു. 

അതേസമയം, പീഡനം ഭയന്നാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്ന് അക്ഷയ് ജയില്‍ ഡിജിപിയോട് വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പെലീസിനെതിരേ ഉന്നതതല അന്വേഷണം ഉടനുണ്ടാകും. ഇതിന് ശേഷം ഈര്‍ക്കില്‍ പ്രയോഗം നടത്തി ക്രൂരമായി വേദനിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയില്‍ നിന്ന് റിമാന്‍ഡ് ചെയ്ത് ജയിലിലെത്തിയ അക്ഷയിയെ നടക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ കണ്ടതോടെയാണ് ശ്രീലേഖ മര്‍ദനത്തെക്കുറിച്ച് അന്വേഷിച്ചത്. . അക്ഷയിയുടെ മൊഴിയെടുത്ത ശേഷം വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. ഡോക്ടറുടെ റിപ്പോര്‍ട്ടം മര്‍ദനമേറ്റ അടയാളങ്ങളുടെ ചിത്രങ്ങളും സഹിതമാണ്  റിപ്പോര്‍ട്ട് നല്‍കിയത്. ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മര്‍ദനത്തിന് നേതൃത്വം നല്‍കിയ പേരൂര്‍ക്കട സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നതതല അന്വേഷണവും നടപടിയും ശുപാര്‍ശ ചെയ്യുന്നുണ്ട്.