പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത ജനതയെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി

പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത ജനതയെ സൃഷ്ടിക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാനലക്ഷ്യമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്. സര്‍വ ശിക്ഷാ അഭ്യാന്‍ കോഴിക്കോട് സംഘടിപ്പിച്ച ഗൃഹലൈബ്രറി മന്ത്രി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി പുസ്തകങ്ങള്‍ വീടുകളിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം 

കുട്ടികളില്‍ വായനാശീലം വളര്‍ത്താനുള്ളു ശ്രമമാണ് എസ്.എസ്. എ നടത്തുന്നത്. കുട്ടികള്‍ക്ക് കൂട്ടുകൂടാന്‍ പുസ്തകങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ഭിന്നശേഷി വിദ്യാലയങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിലെത്താന്‍ കഴിയാത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പുസ്തകങ്ങള്‍ വായിക്കാം. കുട്ടികളിലെ കഴിവിനെ കണ്ടെത്തി പരിപോഷിപ്പിക്കുവാന്‍ അധ്യാപകര്‍ക്കു കഴിയണമെന്ന് മന്ത്രി പറഞ്ഞു. 

ജനകീയ പങ്കാളിത്തതോടെ നടപ്പാക്കുന് പദ്ധതിയില്‍ പുസ്തകങ്ങള്‍ക്കുപുറമെ ടാബ് ലെറ്റ് ടിവി തുടങ്ങിയ ഉപകരണങ്ങളും വീട്ടിലെത്തിക്കും. ഭിന്നശേഷി വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച നടന്ന ചടങ്ങില്‍ നടന്‍ ജോയ് മാത്യു, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്.എ. എ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.