ഹിന്ദുത്വം തിരഞ്ഞെടുപ്പ് വിഷയമല്ല, പ്രതീക്ഷ മോദി തരംഗത്തിലെന്ന് തേജ്വസി സൂര്യ

ഹിന്ദുത്വം  തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമേയല്ലെന്നു യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ മനോരമ ന്യൂസിനോട്. ജീവതാവസാനം വരെയുള്ള കടപ്പാടാണു ഹിന്ദുത്വയോടുള്ളത്. മോദി സര്‍ക്കാരിന്റെ വികസനമാണു തന്റെ പ്രചാരണ വിഷയമെന്നും ബെംഗളുരു സൗത്തിലെ സ്ഥാനാര്‍ഥിയായ തേജസ്വി സൂര്യ വ്യക്തമാക്കി. 

കര്‍ണാടകയിലെ ഫയര്‍ബ്രാന്‍ഡ് ഹിന്ദുത്വ നേതാവും ഒടുവില്‍ വികസനത്തിലൂന്നിയുള്ള പ്രചാരണങ്ങളിലേക്കു കടന്നു. പത്തുവര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നല്ല കാര്യങ്ങള്‍ക്കാണു വോട്ടുചോദിക്കുന്നതെന്നാണd പലവട്ടം ‌ധ്രുവീകരണ പ്രസ്താവനകളിലൂടെ തലക്കെട്ടുകളില്‍ ഇടംപിടിച്ച തേജസ്വി സൂര്യയുടെ നിലപാട്

ഹിന്ദുത്വയെ തിരഞ്ഞെടുപ്പ് വിഷയമായി കാണുന്നേയില്ല. പ്രചാരണത്തിന് ഉപയോഗിക്കില്ലെന്നും സൂര്യ തെളിയിച്ചു പറയുന്നു. ഗതാഗത മന്ത്രി രാമലിംഗറെഡ്ഡിയുടെ മകള്‍ സൗമ്യയാണു തേജസ്വിയുടെ എതിരാളി. കടുത്ത മത്സരമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയെയാണു തേജസ്വി സൂര്യ വികസനത്തിലൂന്നി മണ്ഡലത്തില്‍ പ്രചാരണം കടുപ്പിക്കുന്നത്

Tejasvi surya reaction