പൊലീസ് രക്ഷിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അച്ഛനും മകനും കഠിനതടവ്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അച്ഛനും മകനും കഠിനതടവ്. ഒഡീഷയിലെ കിയോഞ്ജറില്‍ പ്രത്യേക പോക്സോ കോടതിയാണ് ബാബുന്‍ സേതി (20), പിതാവ് ഡോലഗോവിന്ദ (43) എന്നിവരെ കഠിനതടവിന് ശിക്ഷിച്ചത്. ബാബുന്‍ സേതിക്ക് 25 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പിഴയടക്കാത്ത പക്ഷം രണ്ട് വര്‍ഷത്തെ തടവ് കൂടി ഇയാള്‍ അനുഭവിക്കേണ്ടി വരും. 20 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ഡോല്‍ഗോവിന്ദയ്ക്ക് വിധിച്ചിരിക്കുന്നത്. അതിജീവിതയ്ക്ക് ആറ് ലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കാനും ജില്ലാ അധികാരികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. 

2021 ഒക്ടോബറിലാണ് ബൗണ്‍സപാലില്‍ വച്ച് എസ്​യുവിയില്‍ ബാബുന്‍ സേതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയും പൊലീസെത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഡോല്‍ഗോവിന്ദ വീണ്ടും പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടു പോയി. അവിടെ വച്ച് പല തവണ ബാബുന്‍ സേതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​തു. ഇതിന് ശേഷം മറ്റൊരു സ്ഥലത്തെത്തിച്ച് ഡോല്‍ഗോവിന്ദയും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. വിവരം ലഭിച്ചതിന് തുടര്‍ന്ന് ശിശുസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. 

Father and son jailed for abducting minor girl