റിപ്പബ്ലിക് ദിനാഘോഷത്തിൽ ഡ്രോൺ ആക്രമണത്തിന് സാധ്യത; രാജ്യം അതീവ ജാഗ്രതയിൽ

 74മത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യമെങ്ങും അതീവ ജാഗ്രതയില്‍. ഡ്രോണ്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ ഡല്‍ഹിയില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കി. ജമ്മുകശ്മീരില്‍ സുരക്ഷാസേന ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. റിപ്പബ്ലക് ദിനാഘോഷങ്ങളില്‍ ഈജിപ്ത് പ്രസിഡന്‍റാണ് മുഖ്യാതിഥി.

ജഹാംഗീര്‍പുരിയില്‍ രണ്ട് ഭീകരരെ അറസ്റ്റു ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹി കനത്ത സുരക്ഷാവലയത്തിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവലോകനയോഗം ചേര്‍ന്നു. രാജ്യത്തെ സ്മാരകങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്തി. അതിര്‍ത്തികളില്‍ സേന പ്രത്യേക പട്രോളിങ് നടത്തുന്നു. 

സെന്‍ട്രല്‍ വിസ്ത നിര്‍മാണത്തൊഴിലാളികളും തെരുവുകച്ചവടക്കാരും കര്‍ത്തവ്യപഥിലെ പരേഡ് കാണാന്‍ പ്രത്യേക അതിഥികളായെത്തും. ദേശഭക്തി ഗാനങ്ങള്‍ക്കൊപ്പം സിനിമഗാനങ്ങളുടെ ഈണവുമായി നേവി ബാന്‍ഡ് ആവേശം വിതറും.

Drone attack warning in republic day