വിവാഹ പാർട്ടിയിൽ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു

ചിത്രം : Indiatoday

കുടുംബാംഗങ്ങളോടൊത്ത് ഏറ്റവും സന്തോഷമായി നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി നാൽപതുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം. മനോജ് വിശ്വകർമയെന്നയാളാണ് ഉല്ലാസപൂർവം ചുവടുകൾ വയ്ക്കുന്നതിനിടെ കുഴഞ്ഞു വീണത്.

പിൽപനി കട്റയ്ക്കടുത്തായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. കുഴഞ്ഞുവീണ ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹ പാർട്ടിയിൽ നിന്നുള്ള ദൃശ്യങ്ങ്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസം ദഹോഡിൽ റാസ് അവതരിപ്പിക്കുന്നതിനിടെ 51കാരനും മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. 

Man died of heart attack while dancing at wedding party