പാകിസ്താനോ ഖലിസ്ഥാനികളോ ചെയ്തേക്കാം; കോണ്‍ഗ്രസ് ചെയ്തതില്‍ ആശങ്ക: രാജീവ് ചന്ദ്രശേഖര്‍

Rajeev-Chandrasekhar.jpg.image.845.440
SHARE

അമിത് ഷായുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രചരിപ്പിക്കപ്പെട്ട ഡീപ് ഫേക്ക് വിഡിയോയില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇത് നിയമത്തിന്‍റെ ബോധപൂര്‍വമായ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനെ തകര്‍ക്കാന്‍ നടക്കുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ തന്നെ ഞെട്ടിച്ചു, ഇത്തരം കാര്യങ്ങള്‍ കാനഡയിലെ ഖലിസ്ഥാനികള്‍ പോലുള്ളവര്‍ ചെയ്യാം. എന്നാല്‍ ഒരു ദേശീയ പാര്‍ട്ടി ഇത് ചെയ്യുന്നത് ചിന്തിക്കാന്‍ സാധിക്കുന്നില്ലെന്നും മന്ത്രി ആശങ്കയറിയിച്ചു.

കാനഡയിലെ ചില സംഘങ്ങള്‍ ഇത് ചെയ്തേക്കാം, പാക്കിസ്ഥാനിലുള്ളവരും ഇങ്ങനെ ചെയ്യാം, എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് നിരാശരായ ഒരു ദേശീയ പാര്‍ട്ടി ഇങ്ങനെ ചെയ്യുമെന്ന് താന്‍ കരുതിയില്ല. സത്യത്തെ ഒരു അരികിലേക്ക് തള്ളിമാറ്റി അവര്‍ വ്യാജ വിഡിയോകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു

തന്നോടൊപ്പം മറ്റൊരാളെ വെച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കേരളത്തില്‍ കോണ്‍ഗ്രസ് പ്രചരിപ്പിച്ചെന്ന് മന്ത്രി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒരു പാറ്റേണാണെന്നും, കോണ്‍ഗ്രസിന് മറ്റ് മാര്‍ഗമൊന്നും ഇല്ലാത്തതിനാല്‍ നുണ സൃഷ്ടിച്ച് വിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

MORE IN INDIA
SHOW MORE