റീല്‍സ് എടുക്കുന്നതിനിടെ കനാലിലേക്ക്; 19കാരിയുടെ മൃതദേഹത്തിനായി തിരച്ചില്‍

ഇൻസ്റ്റഗ്രാമിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാലുതെന്നി കനാലിൽ വീണ 19കാരിയുടെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുന്നു. യുപിയിലെ ലഖ്‌നൗവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ലഖ്‌നൗവിലെ ഇന്ദിരാ കനാലിലേക്കാണ് 19കാരി മനീഷ ഖാൻ തെന്നിവീണത്. സഹോദരിമാർക്കും സുഹൃത്തുക്കൾക്കുമൊപ്പം വീഡിയോ എടുക്കുന്നതിനിടെയായിരുന്നു അപകടം.   

ഞായറാഴ്ച്ച വൈകുന്നേരമാണ് അപകടം നടന്നത്. മനീഷ കനാലിലേക്ക് വീഴുന്നത് കണ്ട മനീഷയുടെ സഹോദരി നിഷ ഖാനും സുഹൃത്ത് ദീപാലിയും ചേർന്നാണ് ഉടനെ യുപി എമർജൻസി സർവീസുമായി ബന്ധപ്പെട്ട് അപകടവിവരം അറിയിച്ചത്. തങ്ങളുടെ സോഷ്യൽ മീഡിയ പേജിലേക്ക് റീലുകൾ ഷൂട്ട് ചെയ്യുന്നതിനിടെ കാലുതെന്നിയാണ് മനീഷ കനാലിലേക്ക് വീണതെന്ന് ഇരുവരും പോലീസിനെ അറിയിച്ചു.

സംഭവസ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചിൽ ആരംഭിച്ചെങ്കിലും മനീഷയെ കണ്ടെത്താനായില്ല. പിന്നീട് മുങ്ങൽ വിദഗ്ധർ എത്തി തിരച്ചില്‍ നടത്തി. രാത്രിയോടെ അവസാനിപ്പിച്ച തിരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

UP Teen Slips, Falls Into Canal While Making Reels, Body Not Found