‘പുഷ്പ’ സ്റ്റൈലിൽ ക‍ഞ്ചാവ് കടത്ത്, രണ്ടംഗ സംഘം പിടിയില്‍

അല്ലു അർജുൻ നായകനായി ഇറങ്ങിയ ‘പുഷ്പ’ സിനിമാ സ്റ്റൈലിൽ ക‍ഞ്ചാവ് കടത്തിയ സംഘം പിടിയിൽ. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലാണ് സംഭവം. ബെലോറോ വാഹനത്ത‌ിന്റെ മുകൾ ഭാഗത്ത് പ്രത്യേക  ഷെല്‍ഫ് ഉണ്ടാക്കിയാണ് സംഘം കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ആന്ധ്രയിലെ ദുംബ്രിഗു‍ഡയിൽ വെച്ച് സംശയം തോന്നിയ എസ്.ഇ.ബി പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് സിനിമാ സ്റ്റൈല്‍ കഞ്ചാവ് കടത്ത് കണ്ടെത്തിയത്. 

ആന്ധ്ര കോരാപുട്ട് സ്വദേശികളായ പാംഗി മഹേശ്വർ, രമേശ് എന്നിവരാണ് പിടിയിലായത്. പ്രതികൾ സംസ്ഥാന അതിർത്തി കടക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറ‍ഞ്ഞു. ഇവരുടെ പക്കല്‍ നിന്ന് 130 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.