ലിഫ്റ്റ് ചോദിച്ച് കയറി; മുളകുപൊടിയെറി‍ഞ്ഞ് വാഹനവുമായി കടന്നു; അറസ്റ്റ്

ലിഫ്റ്റ് ചോദിച്ചു കയറിയ യുവാക്കൾ ഡ്രൈവറുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് വാഹനം മോഷ്ടിച്ചു കടന്നു കളഞ്ഞു. ഡൽഹിയിലെ നോ‍യിഡയിലാണ് സംഭവം. നോ‍യിഡ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടാറ്റ ഹാരിയർ കാറാണ് യുവാക്കൾ മോഷ്ടിച്ചു കടന്നു കളഞ്ഞത്. ഇയാളുടെ ഡ്രൈവർ പണം നൽകാമെന്ന വ്യവസ്ഥയിൽ നാലു യുവാക്കളെ കാറിൽ കയറാൻ അനുവദിക്കുകയായിരുന്നു.

നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാ മധ്യേ യുവാക്കൾ ഡ്രൈവറുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു കീഴടക്കി വാഹനവുമായി കടന്നു കളഞ്ഞു. തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമത്തിലെത്തിയ ശേഷം വാഹനം ഉപേക്ഷിക്കുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ നോയിഡ പോലീസ് അറസ്റ്റ്  ചെയ്തു.കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ രണ്ടു പേർ ഇനിയും  പിടിയിലാവാനുണ്ട്.

Driver Gives Lift To Men For Money. They Use Chilli Powder To Steal the vehicle