ഗുജറാത്തിൽ പ്രചാരണച്ചൂട്; ദേശീയ നേതൃത്വത്തെ ഇറക്കി പാർട്ടികൾ

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ആദ്യ ഘട്ട പരസ്യ പ്രചാരണത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ദേശീയ നേതൃത്വത്തെ ഇറക്കി ബിജെപിയും കോണ്‍ഗ്രസും എഎപിയും. കോണ്‍ഗ്രസ് കാലത്ത് ഭീകരതയും അഴിമതിയുമാണ് വളര്‍ന്നതെന്ന് സൂറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചു. മോദി നുണകളുടെസര്‍ദാറാണെന്നും കോണ്‍ഗ്രസ്  70 വര്‍ഷക്കാലം സജീവമായിരുന്നതിനാലാണ് ജനാധിപത്യം നിലനിന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന് മല്ലികാര്‍ജുന്‍ ഖര്‍ഗെ മറുപടി നല്‍കി. 

ഗുജറാത്ത് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ പരസ്പരം കടന്നാക്രമിക്കുകയാണ് നേതാക്കള്‍. ഭരണത്തുടര്‍ച്ച ഉറപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റാലികളെ അഭിസംബോധന ചെയ്യുന്നത്. കോണ്‍ഗ്രസ് കാലത്ത് വളര്‍ന്ന ഭീകരതയും അഴിമതിയും ഇല്ലാതാക്കിയത് ബിജെപി അധികാരത്തിലേറിയ ശേഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു.

പ്രധാനമന്ത്രിക്ക് തക്ക മറുപടി നല്‍കിയാണ് കോണ്‍ഗ്രസ് അധ്യക്ഷന് മല്ലികാര്‍ജുന്‍ ഖര്‍ഗെ ദിദിയപ്പാടയില്‍ ജനസഭയെ അഭിസംബോധന ചെയ്തത്. കോണ്‍ഗ്രസ് ജനാധിപത്യത്തെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ്. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് മോദി നല്‍കുന്നത്. വോട്ടിന് വേണ്ടി മാത്രം അംബേദ്കറെ നമിക്കുകയും ഗാന്ധിജിയെ വാഴ്ത്തുകയും ചെയ്യുന്നു എന്നും ഖര്‍ഗെ മറുപടി നല്‍കിഡല്‍ഹിക്കും പഞ്ചാബിനും പിന്നാലെ ഗുജറാത്തിലും എഎപിയെ ജനം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന്  സൂറത്തിലെ റാലിയെ അഭിസംബോധന ചെയ്ത് എഎപി