‘ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം’; സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി

ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാണിയുടെ നാമനിര്‍ദേശ പത്രിക തള്ളി. പത്രികയില്‍ നിലേഷിനെ നിര്‍ദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നല്‍കിയതോടെയാണ് ഇത്. പകരം സ്ഥാനാര്‍ഥിയായ സുരേഷ് പദ്‍ലസയെ നിര്‍ദേശിച്ചയാളും പിന്‍മാറിയതോടെ ഈ പത്രികയും അസാധുവായി. 

ഇതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥി ഉണ്ടാകില്ല. പത്രികയെ പിന്തുണച്ചവരെ പൊലീസിനെ ഉപയോഗിച്ച് ബിജെപി ക്യാംപ് ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസും എഎപിയും ആരോപിച്ചു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ഗുജറാത്തില്‍ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് 24 സീറ്റിലും എഎപി രണ്ട് സീറ്റിലുമാണ് മല്‍സരിക്കുന്നത്.

Congress Surat candidates nomination papers invalidated after proposers deny they signed his form