രാജ്യം പ്രധാനം; മോഹൻ ഭാഗവത് രാഷ്ട്രപിതാവ്; വിചിത്ര വാഴ്ത്തുമായി അഹമ്മദ് ഇല്യാസി

ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്യാസി. ഡൽഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലുള്ള മസ്ജിദിലെത്തി ഇമാം മർ അഹമ്മദ് ഇല്യാസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇമാമിന്റെ ക്ഷണപ്രകാരമാണ് മോഹൻ ഭാഗവത് ഡൽഹിയിലെ മദ്രസ തജ്‍വീദുല്‍ ഖുർ ആൻ സന്ദര്‍ശിച്ചത്. ഞങ്ങളുടെ പിതാവിന്റെ ചരമവാർഷികത്തിൽ എന്റെ ക്ഷണപ്രകാരം ഭാഗവത് ജി വന്നത് വളറെ സന്തോഷകരമായിരുന്നു. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്ര ഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദർശനം രാജ്യത്തിന് നല്ല സന്ദേശമാണ് നൽകുക. ഞങ്ങൾ ദൈവത്തെ ആരാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. എന്നാൽ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇല്യാസി മാധ്യമങ്ങളോട് പറഞ്ഞു.

മോഹൻ ഭാഗവതും ഇമർ അഹമ്മദ് ഇല്യാസിയും ഒരു മണിക്കൂറോളമാണ് അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയത്.