മോഹന്‍ ഭാഗവതിനെ കണ്ട് ഗവര്‍ണർ; കൂടിക്കാഴ്ച ആര്‍എസ്എസ് നേതാവിന്റെ വീട്ടിൽ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്തുമായി  കൂടിക്കാഴ്ച നടത്തി. തൃശൂര്‍ ആനക്കല്ലില്‍ ആര്‍.എസ്.എസ് പ്രാദേശിക നേതാവിന്‍റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. മോഹന്‍ ഭാഗവത് നാളെ ഗുരുവായൂരില്‍ ആര്‍.എസ്.എസ് ബൈഠക്കില്‍ പങ്കെടുക്കും. വിഡിയോ റിപ്പോർട്ട് കാണാം.