‘എല്ലാ പള്ളിക്ക് അടിയിലും ശിവലിംഗം തേടുന്നത് ശരിയല്ല; ഇനി പ്രക്ഷോഭമില്ല’

ഗ്യാന്‍വാപി പള്ളി പ്രശ്നം സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവത്. എല്ലാ പള്ളികള്‍ക്ക് അടിയിലും ശിവലിംഗം തേടിപ്പോകുന്ന പ്രവണത ശരിയല്ല. രാമക്ഷേത്ര നിര്‍മാണത്തോടെ ഇനി പ്രക്ഷോഭങ്ങളില്ലെന്നും മോഹന്‍ ഭാഗവത്.