മോദിക്ക് ആശംസകൾ നേർന്ന് രാഹുലും ലോകനേതാക്കളും

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് ലോകനേതാക്കളും രാഹുല്‍ ഗാന്ധിയും. രക്തദാനം മുതല്‍ ശുചീകരണം വരെ വിവിധ സന്നദ്ധപ്രവര്‍ത്തനങ്ങളുമായാണ് ബിജെപി ,നരേന്ദ്രമോദിയുടെ ജന്മദിനം ആഘോഷിക്കുന്നത്. പ്രധാനമന്ത്രിക്ക്  ലഭിച്ച ഉപഹാരങ്ങളുടെ ലേലം ഡല്‍ഹിയില്‍ ആരംഭിച്ചു.‌ 

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ബിജെപി  സേവസമര്‍പ്പണ്‍ ദിനാചരണത്തിന് തുടക്കം കുറിച്ചു.  രക്തദാന്‍ അമൃത് മഹോല്‍സവത്തിന്‍റെ ഭാഗമായി രാജ്യത്ത് സംഘടിപ്പിച്ച രക്തദാന ക്യാംപുകളില്‍  പങ്കെടുത്ത് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും   മുതിര്‍ന്ന ബിജെപി നേതാക്കളും രക്തം ദാനം ചെയ്തു.  visual)ബിജെപി ദേശീയ കാര്യാലയത്തിലും രാജ്യത്തെ വിവിധയിടങ്ങളിലും പ്രധാനമന്ത്രിയുടെ ജീവിതം വിവരിക്കുന്ന പ്രദര്‍ശനങ്ങള്‍ക്ക് തുടക്കമായി. ശുചിത്വഭാരതമെന്ന മോദിയുടെ ആഹ്വാനം പ്രാവര്‍ത്തികമാക്കാന്‍ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ തീരശുചീകരണത്തില്‍ പങ്കാളികളായി. പ്രധാനമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങള്‍ ലേലം ചെയ്ത് കിട്ടുന്ന തുക ഗംഗാ പുനരുജ്ജീവനത്തിനായുള്ള നമാമി ഗംഗ പദ്ധതിയിലേക്ക് സംഭാവന ചെയ്യും. നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലാണ് ഉപഹാരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 1213 ചായക്കപ്പുകള്‍ കൊണ്ട് നരേന്ദ്രമോദയുടെ രൂപം തീര്‍ത്ത് കലാകാരന്‍ സുദര്‍ശന്‍ പട്നായിക് . പ്രധാനമന്ത്രിക്കെതിരെ ആശയപരവും രാഷ്ട്രീയവുമായ പോരാട്ടം തുടരുമ്പോളും പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റം രമേശ്.  കോവിഡ് ഉള്‍പ്പെടെ പ്രതിസന്ധികളെ വിജയകരമായി നേരിടുന്ന പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ എന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ സന്ദേശത്തില്‍ പറഞ്ഞു.