'ജയ് ശ്രീറാം; ക്രിക്കറ്റ് താരങ്ങളുടെ പേര്'; വിദ്യാര്‍ഥികളെ ജയിപ്പിച്ച് പ്രൊഫസര്‍; സസ്പെന്‍ഷന്‍

exam-yathra
SHARE

ജയ് ശ്രീറാം, ക്രിക്കറ്റ് താരങ്ങളുടെ പേര് എന്നിവ ഉത്തര കടലാസില്‍ എഴുതിവെച്ച വിദ്യാര്‍ഥികളെ പരീക്ഷയില്‍ ജയിപ്പിച്ചുവിട്ട പ്രൊഫസറെ പുറത്താക്കി. ഉത്തര്‍പ്രദേശിലെ വീര്‍ ബഹദൂര്‍ സിങ് പുര്‍വാഞ്ചല്‍ സര്‍വകലാശാലയിലാണ് സംഭവം. സിനിമാ ഗാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉത്തരക്കടലാസില്‍ എഴുതിവെച്ചാലും പണം വാങ്ങി വിദ്യാര്‍ഥികളെ പരീക്ഷയില്‍ പ്രൊഫസര്‍ ജയിപ്പിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 

പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് നേടിയാലും സര്‍വകലാശാലയിലെ ചിലരുടെ ഒത്താശയോടെ 60 ശതമാനം മാര്‍ക്ക് വരെ ഇവര്‍ക്ക് നല്‍കുന്നതായി ആരോപിച്ച് വിദ്യാര്‍ഥി നേതാവ് ദിവ്യാന്‍ഷു സിങ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും വൈസ് ചാന്‍സിലര്‍ക്കും പരാതി നല്‍കി. വിവരാവകാശനിമയപ്രകാരം ലഭിച്ച രേഖകളില്‍ നിന്നാണ് വിദ്യാര്‍ഥികളെ അനധികൃതമായി ജയിപ്പിച്ചിരുന്നതായി വ്യക്തമായത്. 

വിഷയത്തില്‍ രാജ്ഭവന്‍ ഇടപെടുകയും വൈസ് ചാന്‍സിലറോട് വിശദീകരണം തേടുകയും ചെയ്തു. ഫാര്‍മസിയിലെ കരിയര്‍ എന്നതിലെ ഉത്തരത്തിന് ഇടയിലാണ് വിദ്യാര്‍ഥി ജയ് ശ്രീറാം എന്ന് എഴുതിയിരുന്നത്. അതേ ഉത്തരക്കടലാസില്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ പേരുകളും എഴുതിയിട്ടുണ്ട്. ഡോ വിനയ് വെര്‍മ, മനിഷ് ഗുപ്ത എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. 

Jai Sriram, Name of Cricketers in exam sheet, Professors suspended

MORE IN INDIA
SHOW MORE