കേജ്‍രിവാളിനെ ജയിലിലിട്ടതിന് മറുപടി വോട്ടിലൂടെ; പ്രചാരണ ഗാനവുമായി ആപ്പ്

arvind-kejriwal-1
SHARE

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ ജയിലിലിട്ടതിന് മറുപടി വോട്ടിലൂടെയെന്ന തിരഞ്ഞെടുപ്പ് പ്രചാരണ ഗാനവുമായി ആം ആദ്മി പാര്‍ട്ടി. ബിജെപിയെ തോല്‍പ്പിക്കുമെന്ന് പറഞ്ഞാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം പുറത്തിറക്കിയത്. കേജ്‍രിവാളിന്‍റെ ഭാര്യ സുനിത ഇന്ന് മുതല്‍ സജീവമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമാകും.  ജയില്‍ കെ ജവാബ് മേം ഹം വോട്ട് ദേംഗെ, അതായത് ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‍രിവാളിനെ ജയിലിട്ടതിന് പകരമായി ഞങ്ങള്‍ വോട്ട് നല്‍കും. ഇതാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്‍റെ പ്രമേയം. കേന്ദ്ര ഏജന്‍സികളെയും ബിജെപിയെയും വിമര്‍ശിച്ച് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ ചിത്രീകരിച്ച റാപ്പ് ഗാനമാണിത്. 

കേജ്‍രിവാളിന്‍റെ അഭാവത്തില്‍ ഭാര്യ സുനിത കേജ്‍രിവാള്‍ ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ റോഡ് ഷോ നടത്തും. ആദ്യത്തേത് ഇന്ന് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനായാണ്. നാളെ വെസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായും സുനിതയുടെ റോഡ് ഷോയുണ്ടാകും. പഞ്ചാബ്, ഹരിയാന,. ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും സുനിത കേജ്‌രിവാളിനെ ആം ആദ്മി പാര്‍ട്ടി വ്യാപകമായി പ്രചാരണത്തിനെത്തിക്കും. 

Answer to Kejriwal's jailing by vote

MORE IN INDIA
SHOW MORE