ബിജെപി ജാഥക്കിടെ മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രിയെ പശു ആക്രമിച്ചു; വിഡിയോ

ഹർ ഘർ തിരംഗ ജാഥക്കിടെ ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ പശു ആക്രമിച്ചു. മെഹ്‌സാന ജില്ലയിലെ കാഡി ടൗണിൽ അദ്ദേഹം നയിച്ച ജാഥ്ക്കിടെയായിരുന്നു സംഭവം   പശു ജാഥക്കിടയിലേക്ക് പ്രവേശിച്ച് ആക്രമിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഇടതു കാലിന് പരുക്കേറ്റു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

ആക്രമണത്തിൽ പരുക്കേറ്റ പട്ടേലിന്  നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.  സ്വകാര്യ ആശുപത്രിയിൽ ഉടൻ തന്നെ ചികിത്സതേടി. ഇടതുകാലിന് ചെറിയ പൊട്ടലുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ഓരു മാസത്തോളം വിശ്രമിക്കാനും നിർദ്ദേശമുണ്ട്.തെരുവിൽ അലഞ്ഞു നടക്കുന്ന പശുക്കൾ സംസ്ഥാനത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി മെഹ്‌സാന ജില്ലയിലെ കാഡിയിൽ ബിജെപി സംഘടിപ്പിച്ച ഘോഷയാത്രയിൽ നിരവധി ആളുകൾ പങ്കെടുത്തിരുന്നു.