ബ്രിട്ടീഷുകാരുടെ 'കിങ്സ് വേ'; നമ്മുടെ രാജ്പഥ്; രാജ്പഥിന്റെ ചരിത്രവും വർത്തമാനവും

രാജ്യതലസ്ഥാനത്ത് ഏറ്റവും കൂടുതൽ പറഞ്ഞുകേൾക്കുന്ന പേരാണ് രാജ്പഥ്. ശരിക്കും എന്താണ് രാജ്പഥ്... കണ്ടറിയാം

രാഷ്ട്രപതി ഭവനും ഇന്ത്യ ഗേറ്റിനുമിടയിൽ കിഴക്ക് പടിഞ്ഞാറായാണ് രാജ്പഥ് സ്ഥിതി ചെയ്യുന്നത്. രാജകീയപാത എന്ന അർഥത്തിലാണ് രാജ്പഥ് എന്ന നാമകരണമുണ്ടായത്. ബ്രിട്ടിഷുകാർ ഈ പാതയെ കിങ്സ് വേ എന്നാണ് വിളിച്ചത്. സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും രാജ്യത്തെ നിർണായക തീരുമാനങ്ങളെടുക്കാൻ ഭരണാധികാരികൾ സഞ്ചരിച്ച, സഞ്ചരിക്കുന്ന പാത

രാഷ്ട്രപതിഭവൻ കഴിഞ്ഞാൽ രാജ്യത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫിസുകളാണ് പാതയ്ക്ക് ഇരുവശത്തുമുള്ളത്. രാഷ്ട്രപതിഭവന്റെ തൊട്ടുമുൻപിൽ സ്ഥിതിചെയ്യുന്ന രണ്ട് കെട്ടിടങ്ങളിലാണ് ഇന്ത്യൻ ഭരണചക്രം തിരിക്കുന്ന മന്ത്രാലയങ്ങൾ സ്ഥിതിചെയ്യുന്നത് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. സൗത്ത്-നോർത്ത് ബ്ലോക്കുകളെ ചേർത്ത് സെക്രട്ടേറിയറ്റ് ബിൽഡിങ് എന്നാണ് പറയുക. പ്രാധാനമന്ത്രിയുടെ ഓഫിസ്. പ്രതിരോധ വിദേശകാര്യ ആഭ്യന്തര ധന മന്ത്രാലയങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും മനോഹരമായി പരിപാലിക്കപ്പെടുന്ന രാജ്പഥിലൂടെയാണ് രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് നടക്കാറുള്ളത്.