ബലാല്‍സംഗങ്ങള്‍ കൂടുന്നു; പാക്കിസ്ഥാനിലെ പ‍ഞ്ചാബില്‍ 'അടിയന്തരാവസ്ഥ' പ്രഖ്യാപിക്കും

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഉയരുന്നു എന്ന കാരണത്താല്‍ പാക്കിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനം. പഞ്ചാബ് ആഭ്യന്തര മന്ത്രി അട്ട തരാര്‍ ആണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തിനും സര്‍ക്കാരിനും ഇത് ഗൗരവകരമായ വിഷയമാണെന്നാണ് മന്ത്രി പറയുന്നത്. 

ദിവസേന നാലും അഞ്ചും ബലാല്‍സംഗ കേസുകളാണ് ഇവിട െനിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാലാണ് ലൈംഗിക ആതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നു. ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മന്ത്രി വ്യക്തമാക്കി.

ഇക്കാര്യത്തിൽ പൗരസമൂഹം, സ്ത്രീകളുടെ അവകാശ സംഘടനകൾ, അധ്യാപകർ, അഭിഭാഷകർ എന്നിവരുമായി കൂടിയാലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ അദ്ദേഹം മാതാപിതാക്കളോടും അഭ്യർഥിച്ചു. 

ഇത്തരം അതിക്രമങ്ങള്‍ സംബന്ധിച്ച് പ്രത്യേക നടപടികള്‍ രണ്ടാഴ്ചയ്ക്കകം പ്രാബല്യത്തിലാക്കും. സംഭവങ്ങള്‍ കുറയ്ക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനില്‍ ലൈംഗികമായ അതിക്രമങ്ങളും പകര്‍ച്ചവ്യാധി പോലെ പടരുകയാണ്. ഇത് കുറയ്ക്കുക എന്നതാണ് ലക്ഷ്യം.