മുംബൈയെ കുലുക്കിയ ഷിൻഡെ; 'മഹാനാടക'ത്തിന്‍റെ അണിയറരഹസ്യങ്ങൾ

ഏക്നാഥ് ഷിന്‍‍ഡെ... ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്ന പേര്. മഹാരാഷ്ട്രയെന്ന വന്‍ സംസ്ഥാനത്തെ സര്‍‌ക്കാരിന് ഷോക് ട്രീറ്റ്മെന്‍റ് നല്‍കിയ സ്വന്തം പാളയക്കാരന്‍, ശിവസേനയില്‍ ശക്തരിലൊരാള്‍, താണെ മേഖലയിലെ രാഷ്ട്രീയ തലയെടുപ്പ്,  താക്കറെയുടെ വിശ്വസ്തന്‍. അങ്ങനെയൊരു വിശ്വസ്തന്‍ നടത്തിയ നീക്കങ്ങളാണിപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിസന്ധയിലാക്കിയിരിക്കുന്നത്. വന്നുവന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജി വയ്ക്കാം എന്ന് പറയുന്നിടത്ത് വരെയെത്തി കാര്യങ്ങള്‍. ഒടുവിലത്തെ വിവരം അനുസരിച്ച്, 34 എംഎല്‍എമാര്‍ ഷിന്‍‍ഡെയോടൊപ്പം ഉണ്ടെന്ന് അവര്‍ ഗവര്‍ണര്‍ക്കയച്ച കത്തില്‍ നിന്ന് വ്യക്തമാണ്. കൂടുതല്‍ എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് ഷിന്‍ഡെ പക്ഷം അവകാശപ്പെടുന്നു. എന്തിനീ കളി, തന്‍റെ രാജിയാണ് വേണ്ടെതെങ്കില്‍ ശിവസേനക്കാര്‍ അത് നേരിട്ടു പറയൂ എന്ന് ഉദ്ദവ് താക്കറെ പറയുന്നു. ഒരു തരത്തിലും ഈ സര്‍ക്കാര്‍ താഴപ്പോവരുതെന്ന് ഉറപ്പാക്കണമെന്ന് നിശ്ചയിച്ച് NCP നേതാവും ഭരണകക്ഷിയിലെയും മഹാരാഷ്ട്ര രാഷ്ട്രീയത്തിലെയും തന്ത്രജ്ഞനുമായി ശരത് പവാര്‍ രംഗത്തിറങ്ങുന്നു എന്നും പുതിയ വാര്‍ത്ത. നമുക്ക്  വിശമായി നോക്കാം പ്രതിസന്ധിയുടെ മഹാ രാഷ്ട്രീയം. വിഡിയോ കാണാം..