അച്ഛൻ സെക്കൻ ഹാൻഡ് സൈക്കിൾ വാങ്ങി; കുഞ്ഞിന്റെ സന്തോഷം; ഹൃദ്യം

‘കൊച്ച് െകാച്ച് സന്തോഷങ്ങൾ’ എന്ന് പറയാം സമൂഹമാധ്യമങ്ങളിൽ ൈവറലാകുന്ന ഈ വിഡിയോ കാണുമ്പോൾ. അത്രമാത്രം ഹൃദയം കവരുന്നതാണ് വിഡിയോയിലെ കുട്ടിയുടെ സന്തോഷം. അച്ഛൻ വാങ്ങിക്കൊണ്ടുവന്ന മുതിർന്നവരുടെ സെക്കൻഡ് ഹാൻഡ് സൈക്കിൾ കണ്ടപ്പോഴാണ് അവന്റെ സ്നേഹം അണപൊട്ടിയത്. അച്ഛൻ സൈക്കിൾ മാലയിട്ട് പൂജിക്കുമ്പോൾ അവൻ തുള്ളിച്ചാടി. പിന്നീട് സൈക്കിളിനെ തൊട്ടുതൊഴുതു. ഒരുപക്ഷേ ആ കുടുംബത്തിലെ ആദ്യ വാഹനമാകും ഇതെന്ന് വിഡിയോ കണ്ടവർ കുറിക്കുന്നു. 

ഐഎഎസ് ഓഫീസർ അവനീഷ് ശരൺ ആണ് കുട്ടിയുടെ സന്തോഷത്തിന്റെ വീഡിയോ പങ്കുവച്ചത്. 'ഇതൊരു സെക്കൻഡ് ഹാൻഡ് സൈക്കിൾ മാത്രമാണ്. അവരുടെ മുഖത്തെ സന്തോഷം നോക്കൂ. അവർ ഒരു പുതിയ മെഴ്‌സിഡസ് ബെൻസ് വാങ്ങിയ ഭാവമാണ്...'  അദ്ദേഹം കുറിച്ചു.