ഗ്യാന്‍വാപി മസ്ജിദിനെ കുറിച്ച് ട്വീറ്റ്; ഡല്‍ഹിയില്‍ പ്രൊഫസര്‍ അറസ്റ്റില്‍

ഗ്യാന്‍ വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദങ്ങളെ തുടര്‍ന്നുണ്ടായ സംഭവങ്ങളെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഹിന്ദു സര്‍വകലാശാല അധ്യാപകന്‍ അറസ്റ്റില്‍.  അസോസിയേറ്റ് പ്രഫസറായ രത്തന്‍ ലാലിനെയാണ് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പെരുമാറി എന്നാരോപിച്ച് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവലിംഗത്തെ മോശമായി ചിത്രീകരിച്ചുവെന്ന ്ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് നടപടി. 

'ഇന്ത്യയില്‍ എന്തിനെ കുറിച്ച് സംസാരിച്ചാലും ആരുടെയെങ്കിലുമൊക്കെ വികാരം വ്രണപ്പെടും. അതൊരു പുതിയ കാര്യമല്ല. ചരിത്രകാരനെന്ന നിലയില്‍ ഞാന്‍ കുറച്ച് നിരീക്ഷണങ്ങള്‍ നടത്തിയതില്‍ നിന്നാണ് താന്‍ ട്വീറ്റ് ചെയ്തതെന്നും' രത്തന്‍ലാല്‍ പ്രതികരിച്ചു. രത്തന്‍ലാലിനെതിരായ നടപടിയെ  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് അപലപിച്ചു. ദളിത് ആക്ടിവിസ്റ്റും അംബേദ്കര്‍നാമ എന്ന ന്യൂസ് പോര്‍ട്ടലിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫുമാണ് അറസ്റ്റിലായ രത്തന്‍.