ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ

കേരളത്തോടുചേര്‍ന്നുള്ള തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ.കന്യാകുമാരി, തൂത്തുക്കുടി, തിരുച്ചന്തൂർ ജില്ലകളിലാണു രാവിലെ മുതല്‍  ശക്തമായ മഴ പെയ്യുന്നത്, ഇതുവരെ തിരുച്ചന്തൂരിൽ 152.5 മില്ലീമീറ്ററും തൂത്തുക്കുടിയിൽ 59 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. അഞ്ചു ജില്ലകളിൽ അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാമനാഥപുരം, തിരുനെൽവേലി, തൂത്തുക്കുടി, പുതുക്കോട്ട, നാഗപട്ടണം ജില്ലകൾക്കാണു മുന്നറിയിപ്പ്.  നാളെയും മറ്റന്നാളും  ചെന്നൈ ഉള്‍പ്പെടുന്ന തമിഴ്നാടിന്റെ തീരദേശ മേഖലകൾ, കാവേരി ഡൽറ്റ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിന്റെ ദക്ഷിണ മേഖലയിലും പുതുച്ചേരി, കാരയ്ക്കൽ പ്രദേശങ്ങളിലും രണ്ടു ദിവസത്തേയ്ക്ക് മഴ മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴക്ക് കാരണം.